ഇന്ത്യൻ രാഷ്ട്രീയം

 മുഹമ്മദ് നൗഫൽ എം

(സാമൂഹ്യശാസ്ത്ര വിഭാഗം )


അറഫ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടീച്ചർ എഡ്യൂക്കേഷൻ -ആറ്റൂർ



അംബേദ്കർ സ്മരണയിൽ



രാജ്യത്ത് ഭരണഘടനയുടെ

പ്രസക്തിയും ജനാധിപ

ത്യ മതേതര മൂല്യങ്ങൾ 

ക്കേറ്റ ക്ഷതങ്ങളും ഒരു പോലെ ചർച്ച 

ചെയ്യപ്പെടുന്ന ഒരു കാലത്താണ് നമ്മുടെ

ഭരണഘടനയുടെ മുഖ്യ ശിൽപ്പിയായ 

ഡോ. ബാബ സഹേബ് അംബേദ്ക

റിന്റ ജന്മദിനം കടന്നു പോയത്. ജാതി 

എന്ന ഒറ്റ നൂലിൽ കെട്ടാനുള്ളതായിരു

ന്നില്ല അംബേദ്കർ എന്നമഹാരഥന്റെ 

രാഷ്ട്രീയം. ജാതിനിർമിതമായ ഇന്ത്യൻ

സമൂഹത്തെ വിശകലനം ചെയ്യുന്നതി

നും സാമൂഹികബന്ധങ്ങൾ പുനരാവി

ഷ്‌കരിക്കു ന്നതിനും ഇന്ത്യയെ ജനാ

ധിപത ്യവ ത് കരിക്കു ന്ന ത ി നും

തന്റേതായ വഴികൾ തുറന്നയാൾ. 

കൊളോണിയലിസത്തെ പ്രതിസ്ഥാ

പിച്ചുകൊണ്ട് വളർന്നുവന്ന ഇന്ത്യൻ

ദേശീയതയിലും ദേശരാഷ്ട്ര നിർമിതി

യിലും അംബേദ്കർ ഇടപെട്ടത് താൻ

ഉൾക്കൊള്ളുന്നബഹിഷ്‌കൃത ജനതയു

ടെ സ്വാതന്ത്ര്യവും തുല്യതയും അന്തസ്സും

ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു. 

അതിനായി അംബേദ്കർ മുന്നോട്ടുവെച്ച 

മൗലികമായ കാഴ്ചപ്പാടായിരുന്നു ദേശ

രാഷ്ട്രത്തിലെ അയിത്തജാതിക്കാരുടെ

ആനുപാതിക പ്രാതിനിധ്യം. ഈ കാ

ഴ്ചപ്പാടിന്റെ പ്രായോഗികാവിഷ്‌കാ 

രത്തിനായി നടത്തിയ കഠിനമായ 

പ്രവർത്തനങ്ങളാ യിരുന്നു അംബേദ്ക

റിന്റെ രാഷ്ട്രീയ ജീവിതം. ആർക്കെതി

രായാണ് ഒരു ആയുസ് മുഴുവൻ പോരാ

ടിയത് അവർ തന്നെ അംബേദകറിനെ

സ്വന്തം രാഷ്ട്രീയ പാളയത്തിലെ

ബിംബമായി അവരോധിക്കാൻ ശ്രമി

ക്കുന്ന കാഴ്ചയാണ് കുറച്ചു നാളുകളായി 

കാണുന്നത്. അംബേദ്കർ ജയന്തി

കേന്ദ്ര സർക്കാർ സമുന്നതമായി ആച


രിക്കുകയാ എന്ന പ്രതീതി സൃഷ്ടിക്കു

കയും അദ്ദേഹത്തിന്റെ സ്മൃതികളെ

ഒന്നാകെ വിഴുങ്ങുകയും ചെയ്യുന്നു.

ആശയ ഭൗതിക മണ്ഡലങ്ങളിൽ ഹി

ന്ദുത്വ മനുവാദ ആശങ്ങൾക്കെതിരായി

ജീവിതം നയിച്ച വ്യക്തിത്വത്തെ വക്ര

ബുദ്ധിയിലൂടെ തങ്ങളിലേക്കടുപ്പിക്കാൻ

ശ്രമിക്കുന്ന ഇന്ത്യൻ ഫാസിസ്റ്റുകളുടെ

ഇരട്ടത്താപ്പ് പ്രകടമാകുന്നത് അബേം

ദ്കർ രാഷ്ട്രീയത്തിന്റെ യഥാർത്ഥ അവ

ശേഷിപ്പുകളോടുള്ള അവരുടെ സമീപ

നങ്ങളിൽ നിന്നാണ്. സംഘപരിവാർ

ഉയർത്തുന്ന രാഷ്ട്രീയത്തിൽ എവിടെയും

അംബേദ്കറിന് സ്ഥാനമില്ല. പശ്ചാത്യ

തത്വശാസ്ത്രങ്ങളിലുള്ള അംബേദ്കറി

ന്റെ അഗാധ പാണ്ഡിത്യം അദ്ദേഹത്തി

ന്റെ രചനകളിലും ആശയങ്ങളിലും

പ്രകടമായി കാണാൻ സാധിക്കും.

ഇന്ത്യൻ സാഹചര്യത്തിൽ അംബേ

ദ്കർ രാഷ്ട്രീയവും മാർക്‌സിയൻ ആശ

യങ്ങളും രണ്ടു തട്ടിലാണെന്നു കാണി

ക്കാനുള്ള ബ�ോധപൂർവമുള്ള ശ്രമങ്ങളും

നടന്നിട്ടുണ്ട്. അംബേദ്കർ ഒരിക്കലും

ഒരു മാർക്‌സിസ്റ്റ് ആണെന്ന വാദം

ആരും ഉയർത്തില്ല; മറച്ച് അംബേദ്കർ

രാഷ്ട്രീയത്തെയും മാർക്‌സിയൻ തത്വ

സമീക്ഷകളെയും സമന്വയിപ്പിക്കുന്ന

ചില ഘടകങ്ങൾ പ്രകടമാണ്. മാർ

ക്‌സിനെ അംബേദ്കറുമായി ചേർത്ത്

നിർത്തി സംസാരിക്കേണ്ടത് ഇവിടു

ത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആവ

ശ്യമാണ് എന്നതെറ്റിധാരണ പൊതുവെ

ഉണ്ട്. ജനാധിപത്യം എന്ന വിശാല

കാഴ്ചപ്പാടിന് സാമൂഹിക സാമ്പത്തിക

തലങ്ങൾ ഉണ്ടെന്നും ഇതിന്റെ കൂടിച്ചേ

രൽ ആണ് ഒരു ഉത്തമ മാതൃകയെന്നും

തിരിച്ചറിയാതെപോകുന്നിടത്തുനിന്നാ

ണ് മാർക്‌സിന്റെയും അംബേദ്കറിന്റെയുംവൈരുദ്ധ്യങ്ങൾ മാത്രം ചൂഴ്ന്നു പരിശോ

ധിക്കേണ്ടി വരുന്ന ഒരു രാഷ്ട്രീയ

സമൂഹമായി നാം പരിണമിക്കുന്നത്.

അംബേദ്കർ രാഷ്ട്രീയ ധാരയുടെ കേന്ദ്രം

ജാതി ആണെന്നതിൽ ആർക്കും തർക്ക

മില്ല.മാർക്‌സിന്റെ ചർച്ച കേന്ദ്രം വർഗ്ഗ

വും. രണ്ട് സാമൂഹ്യ പശ്ചാത്തലങ്ങളിൽ

നിന്നും കടന്നു വന്നവരായിരുന്നു

മാർക്‌സും അംബേദ്കറും. വർഗ്ഗനിർമ്മി

തമായ യൂറോപ്യൻ സാഹചര്യത്തിലും

ജാതി വ്യവസ്ഥയിൽ അധിഷ്ഠിതമായ

ഇന്ത്യൻ സാഹചര്യവും എന്നിരുന്നാലും

പശ്ചാത്യ രീതി ശാസ്ത്രത്തിൽ അറിവു

ണ്ടായിരുന്ന വിദ്യാ സമ്പന്നനായ

അംബേദ്കറിന് ഇന്ത്യൻ സാഹചര്യ

ത്തിൽ ജാതി വ്യവസ്ഥയുടെ ഉന്മൂലന

മാണ് സമസ്ത മേഖലയുടെയും പുരോഗ

തിക്ക് ആവശ്യമെന്ന കാഴ്ചപ്പാടുണ്ടാ

യിരുന്നു.

കൊളമ്പിയ യൂണിവേഴ്‌സിറ്റി യിൽ

നിന്നും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോ

മിക്‌സിൽ നിന്നുംബിരുദങ്ങൾ നേടിയ

അദ്ദേഹം ദളിത് വിഭാഗത്തിൽ ജനിച്ച

ഒരാളെന്ന നിലയിൽ കടുത്ത അവഗണ

യാണ് കുട്ടികാലത്തും വിദ്യാർത്ഥി ജീ

വിതത്തിലും നേരിട്ടത്. ക്ലാസ്സിൽ മറ്റു

കുട്ടികൾക്കൊപ്പം ഇരിക്കാനോ കുടിവെ

ള്ള പൈപ്പിൽ തൊടാനോ അധികാരം

ഇല്ലായിരുന്നു. ഇത്തരം അയിത്ത ദുരചാ

രത്തിനെതിരെ പൊരുതിയാണ്

അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തീ

കരിക്കുന്നത്. വിദ്യാഭ്യാസം നേടുക

എന്നതല്ലാതെ ഉന്നമനത്തിനു മറ്റൊരു

പോവാംവഴി ഇല്ലെന്നും അദ്ദേഹം ഉറച്ചു

വിശ്വസിച്ചു.. ഇന്ത്യയെ മതനിരപേക്ഷ

രാജ്യമായി പ്രഖ്യാപിച്ചതും ഒരു സ്വതന്ത്ര

നീതിന്യായ വ്യവസ്ഥിതി നിർമിക്കാ

നായതും തുല്യനീതി ഉറപ്പാക്കി എല്ലാ

പൗരന്മാർക്കും മൗലിക അവകാശങ്ങൾ

നിർണയിച്ചതും നമ്മുടെ ഭരണഘടനയു

ടെ പ്രത്യേകതയാണ്. സാമ്പത്തികമാ

യും ഭരണപരമായും പിന്നാക്കാവസ്ഥ

യിലായിരുന്ന ജനതയ്ക്ക് പ്രത്യേക

സംവരണം ഭരണഘടനയിൽ അംബേ

ദ്കർ എഴുതിച്ചേർത്തു.

1920ൽ കമ്യൂണിസ്റ്റ് പാർട്ടി രൂപപ്പെ

ട്ടശേഷം ഇന്ത്യയിൽ നടത്തിയ പോരാ

ട്ടങ്ങളേറെയും ജാതിരഹിത സമൂഹത്തി

നു വേണ്ടിയായിരുന്നു. ഇന്ത്യയുടെ ശാപം

ജാതിവ്യവസ്ഥയാണെന്ന് കാൾ

മാർക്‌സ് തന്നെ വിലയിരുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ വളർച്ചയ്ക്കും വികാസത്തിനും

ജാതീയ ശ്രേണി സമൂഹം തടസ്സമാണെ

ന്നും ആപൽക്കരമാണെന്നും 1857ലെഒന്നാം സ്വാതന്ത്ര്യ സമരത്തെ വിലയി

രുത്തി മാർക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

ജാതിവ്യവസ്ഥയ്‌ക്കെതിരായ ഡോ. ബി

ആർ അംബേദ്കറുടെ പോരാട്ടങ്ങൾ

നിരന്തരവും ഇടതടവില്ലാത്തതും വീറുറ്റ

തുമായിരുന്നു. ചാതുർവർണ്യ വ്യവസ്ഥ

യുടെ മാനിഫെസ്റ്റോയെന്നറിയപ്പെടുന്ന

മനുസ്മൃതി 1927 ഡിസംബർ 25ന് അം

ബേദ്കറുടെ നേതൃത്വത്തിൽ പരസ്യമാ

യി കത്തിച്ചത് സാമൂഹ്യനവോത്ഥാന

പോരാട്ടങ്ങൾക്ക് പകർന്നു നൽകിയ

ഊർജം ചെറുതായിരുന്നില്ല. 1936 ൽപ്രസിദ്ധീകരിച്ച Annihilation of Caste

-ജാതി നിർമൂലനം, ആരാണ് ശൂദ്രൻ

എന്നീ രചനകൾ ജാതി വ്യവസ്ഥയെ

ഉൾതുറന്നു കാണിക്കുകയും ആ വ്യവസ്ഥ

യെ വെല്ലുവിളിക്കുന്നതുമായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ

നടന്ന പോരാട്ടങ്ങളെയെല്ലാം വര്‍ഗ്ഗ

സമരത്തിന്റെ കള്ളിയില്‍ ഉള്‍പ്പെടുത്താ

നാവില്ല. എന്നാല്‍ അധസ്ഥിത വിഭാഗ

ത്തിലെ ബഹുഭൂരിപക്ഷവും തൊഴിലെ

ടുത്തു ജീവിക്കുന്നവരാണ്. ആ ഒരു

അര്‍ത്ഥത്തില്‍ അധസ്ഥിത മോചനത്തി

നുവേണ്ടിയുള്ള പോരാട്ടങ്ങളെ തൊഴി

ലാളി വര്‍ഗ്ഗത്തിന്റെ മുന്നേറ്റങ്ങളായി

വിവക്ഷിക്കാം. അമേരിക്കയിലും ആഫ്രി

ക്കയിലും നടന്ന പോരാട്ടങ്ങൾ വംശീയ

വിദ്വേഷങ്ങൾക്കെതിരായിരുന്നു യൂറോ

പ്പിൽ അത് തീർത്തും വർഗ സമരമായി

തന്നെ വേണം കാണാൻ. ഓരോ സമൂ

ഹത്തെയും ഗ്രസിച്ചിരിക്കുന്ന അസമത്വ

ങ്ങൾ എവിടെയാണ് എന്ന് കണ്ടെത്തി

പോരാട്ടം നടത്തുകയാണ് അതിൽ സാ

മ്പത്തിന്റെ അടിസ്ഥാനത്തിലുള്ള വർ

ഗീകരണം മാത്രമല്ല മറിച് സാമൂഹികവും

കൂടിയാണ്. ആ വിശാല കാഴ്ചപ്പാടിൽ

ലോക ചരിത്രത്തെ വിശകലനം

ചെയ്താൽ മാർക്‌സിയൻ ആശയങ്ങൾ

എല്ലാ തരം സാമൂഹിക വ്യവസ്ഥയിലും

കാണാൻ സാധിക്കും. മാർക്‌സിനെ

കാണാൻ കഴിയണം.

സ്വത്വ രാഷ്ട്രീയത്തിന്റെ വേലിക്കെ

ട്ടുകൾക്കുള്ളിൽ അംബേദ്കർ ഉയർ

ത്തിയ മഹത്തായ രാഷ്ട്രീയത്തെ തളച്ചി

ടുന്നതിനോട് നമുക്കുയോജിക്കാനാവില്ല.

പിന്നോക്ക ജാതിയുടെ ആനുപാതിക

പ്രാതിനിത്യം നേടിയെടുക്കുന്നതിനായി

അംബേദ്കർ നടത്തിയ ധീര പോരാട്ട

ത്തിൽ ആ കാഴ്ചപ്പാടിലേക്ക് അദ്ദേഹ

ത്തെ നയിച്ചതിൽ മാർക്‌സ് ഉള്‍പ്പെടെ

യുള്ളവര്‍ ചെലുത്തിയ സ്വാധീനം

വിസ്മരിക്കരുത്. അംബേദ്കർ ഇന്നും

ഇന്ത്യയുടെ ഐക്യത്തിന്റെയും തുല്യത

യുടെയും മതനിരപേക്ഷ തയുടെയും പ്ര

തീകമാണ്. ആ മൂല്യങ്ങൾക്ക് വേണ്ടി

നിരന്തരം കലഹിച്ച അദ്ദേഹത്തെ സം

ഘപരിവാർ ഏറ്റെടുക്കുന്നതിൽ വ്യക്ത

മായ രാഷ്ട്രീയമുണ്ട്. ഇന്നും അംബേദ്ക

റേറ്റുകൾ എന്ന് പറയുന്ന ചിലരെങ്കിലും

തെറ്റുധരിക്കപ്പെട്ട് തീവ്ര ഹിന്ദുത്വത്തി

ലേക്കും പൊളിറ്റിക്കൽ ഇസ്ലാമിലേക്കും

വഴിമാറ്റപ്പെട്ടുപോകുന്നു. അത്തരം പ്രവ

ണതകൾക്ക് ആക്കം കൂട്ടുക എന്ന

അജണ്ടയാണ് സംഘപരിവാരത്തിനു

ള്ളത്.

Comments